മലപ്പറം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു മരണം. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ്.
മാതാപിതാക്കള്‍ക്കൊപ്പം കോയമ്പത്തൂരില്‍ നിന്നും എത്തിയതായിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, കുഞ്ഞിന്റെ പരിശോധനാ ഫലം പുറത്തുവന്നു. കുഞ്ഞിന് കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.