പാളത്തിലിറങ്ങിയാല്‍ കാലന്‍ പിടിക്കും; പുതിയ തന്ത്രവുമായി റെയില്‍വെ

ശ്രദ്ധിക്കാതെ പാളം മുറിച്ചുകടക്കുന്നവരെ നിങ്ങള്‍ ഇനി ശ്രദ്ധിക്കുക, കാലന്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. റെയില്‍പാളങ്ങള്‍ മുറിച്ച് കടക്കാന്‍ സ്‌റ്റേഷനുകളില്‍ നടപ്പാതയുപയോഗിക്കണമെന്ന നിര്‍ദേശം പലരും ഷോര്‍ട്ട് കട്ട് അടിക്കാറുണ്ട്. അശ്രദ്ധമായ ഈ ഷോര്‍ട്ട്കട്ട് പലപ്പോഴും യാത്രക്കാരുടെ ദാരുണാന്ത്യത്തിന് വരെ കാരണമായതിന് പിന്നാലെയാണ് ബോധവല്‍ക്കരണത്തിനായി റെയില്‍വേ കാലനെ ട്രാക്കിലിറക്കിയത്.

പശ്ചിമ റെയില്‍വേയാണ് ഈ വേറിട്ട ബോധവല്‍ക്കരണത്തിന് പിന്നില്‍. കറുത്ത നിറമുള്ള നീളന്‍ കുപ്പായവും ഗദയും കിരീടവുമായി ഭയപ്പെടുത്തുന്ന രൂപത്തിലാണ് കാലന്‍ ട്രാക്കിലിറങ്ങിയത്. ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ കാലന്‍ തോളിലെടുത്ത് തിരികെ പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. റെയില്‍വേ പൊലീസുകാരനാണ് ഇത്തരത്തില്‍ കാലന്റെ വേഷത്തിലെത്തിയത്.

SHARE