ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. ഡല്‍ഹിയില്‍ പുതിയതായി 635 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതരുടെ എണ്ണം 14,053 ആയി ഉയരുകയും ചെയ്തു.ഡല്‍ഹിയില്‍ ഇതുവരെ 276 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
എന്നാല്‍ ഡല്‍ഹിയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വരാനിരിക്കുന്ന ഏതു സാഹചര്യവും നേരിടാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാം ഘട്ട ലോക്ക്ഡൗണില്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ മൂലം കോവിഡ് കേസുകളില്‍ അസാധാരണമായ വര്‍ധന ഉണ്ടായിട്ടില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.