പ്രതിപക്ഷ എം.പിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാനമന്ത്രി


ആംസ്റ്റര്‍ഡാം: കോവിഡ് 19 വ്യാപനത്തിന് തടയിടാനായി നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റട്ട് സ്വീകരിച്ച നടപടിക്ക് കൈയടിച്ച് സമൂഹ മാധ്യമങ്ങള്‍. പ്രതിപക്ഷ നിരയിലെ എം.പി മാര്‍ട്ടിന്‍ വാന്‍ റിജിനെ പുതിയ ആരോഗ്യമന്ത്രിയാക്കി നിയമിച്ച് മാര്‍ക്ക് റട്ട് ഉത്തരവിറക്കി.

നിലവിലെ ആരോഗ്യമന്ത്രി ബ്രൂണോ ബ്രൂയിന്‍സ് രാജിവെച്ചതിനെത്തുടര്‍ന്ന്
മൂന്ന് മാസത്തെ താല്‍ക്കാലിക നിയമനമാണ് നിയുക്ത ആരോഗ്യമന്ത്രിക്കുള്ളത്. നിയുക്തമന്ത്രിക്ക് ആരോഗ്യരംഗത്തും മന്ത്രിസഭയിലും ഏറെ അനുഭവസമ്പത്തുണ്ടെന്നും മാര്‍ക്ക് റട്ട് ട്വിറ്ററില്‍ കുറിച്ചു.

മാര്‍ക്ക് റട്ട് ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസിയുടേയും മാര്‍ട്ടിന്‍ വാന്‍ റിജിന്‍ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടേയും നേതാക്കളാണ്.

SHARE