ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാളില്‍ മന്ത്രിയടക്കം ആറുപേര്‍ മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രിയടക്കം ആറ് പേര്‍ മരിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രി റബീന്ദ്ര അധികാരി ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മന്ത്രിയടക്കം ആറ് പേരും മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ടെഹ്‌റാതും ജില്ലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയെ ഉദ്ദരിച്ച് എഎന്‍ഐ ആണ് അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

SHARE