മന്‍മോഹന്‍ സിങിന് പിന്നാലെ നെഹ്‌റു കുടുംബത്തിന്റെയും എസ്.പി.ജി സുരക്ഷ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പിന്നാലെ നെഹ്‌റു കുടുംബത്തിന്റെയും എസ്.പി.ജി സുരക്ഷ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്.

രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് നെഹ്‌റു കുടുംബത്തിന് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ നെഹ്‌റു കുടുംബത്തിനെതിരെ ഭീഷണിയില്ലെന്നാണ് വിവിധ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. എന്നാല്‍ സുരക്ഷ പിന്‍വലിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.