നെടുങ്കണ്ടം ഉരുട്ടിക്കൊല: മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് ജുഡിഷ്യല്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. റീപോസ്റ്റുമോര്‍ട്ടത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കി.

ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണ്. അതിന്റെ റിപ്പോര്‍ട്ട് കേസിന് തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ ആണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും ജസ്റ്റിസ് കുറുപ്പ് പറഞ്ഞു. മൃതദേഹത്തില്‍ കാണപ്പെട്ട പരിക്കുകളുടെ പഴക്കം പറയാത്തതും ആന്തരവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കാത്തതുമടക്കം പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ പുറത്തുവന്നിരുന്നു. ഇവ പരിഗണിച്ചാണ് ജുഡിഷ്യല്‍ കമ്മീഷന്റെ നീക്കം.

SHARE