നെടുങ്കണ്ടം കസ്റ്റഡി മരണം; സമഗ്രമായി അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍


കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ എല്ലാവശങ്ങളും സമഗ്രമായി അന്വേഷണിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിഗണനാവിഷയങ്ങള്‍ മന്ത്രിസഭ തീരുമാനിച്ചതായാണ് വിവരം. രേഖാമൂലം അറിയിപ്പു കിട്ടിയാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കും. രണ്ടുദിവസത്തിനുള്ളില്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കും. എറണാകുളം മറൈന്‍്രൈഡവിലെ ജിസിഡിഎ ബില്‍ഡിങില്‍ പുറ്റിങ്ങല്‍ കമീഷന്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലാകും കമ്മീഷന്റെ പ്രവര്‍ത്തനം. പ്രദേശവാസികളുടെ മൊഴിയെടുക്കാന്‍ നെടുങ്കണ്ടത്തോ പരിസരത്തോ സൗകര്യപ്രദമായ സ്ഥലത്ത് സിറ്റിങ് നടത്തും. ആറുമാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.