നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നാം പ്രതിക്ക് ഉപാധികളോടെ ജാമ്യം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി മുന്‍ എസ്‌ഐ കെ.എ.സാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കസ്റ്റഡി പീഡനത്തിന് പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇടുക്കി ജില്ലയില്‍ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ പ്രവേശിക്കരുത്, മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്കളിലും രാവിലെ 9 നും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

SHARE