സുമാത്ര: ഇന്തോനേഷ്യയില്‍ ജനവാസകേന്ദ്രത്തിലെ അഗ്നിപര്‍വ്വതം പൊട്ടുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് പ്രദേശത്ത് പൊട്ടിത്തെറിയുണ്ടാവുന്നത്. തിങ്കളാഴ്ച 5 കിലോമീറ്റര്‍ (3.1 മൈല്‍) ദൂരത്തില്‍ കറുത്തകട്ടി പുകയാണ് ആകാശം ഭീമാകാരമായി. പൊട്ടിത്തെറിയുടെ ഇടിമുഴക്കവും ആകാശം ഇരുണ്ടതായി മാറുകയും പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തുന്നതായി അധികൃതരും സാക്ഷികളും പറഞ്ഞു.
മുമ്പ് വന്‍ ഭൂമിക്കുലുക്കത്തിനും സുനാമിക്കും വിധേയമായ ഇന്തോനേഷ്യയില്‍ ദ്വീപാണ് സുമാത്ര. ദ്വീപിലെ സിനബംഗ് പര്‍വതമാണ് ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നത്. ഒരു വര്‍ഷത്തിലേറെ നിഷ്ക്രിയമായി നിന്നിരുന്ന അഗ്നിപര്‍വ്വതം ശനിയാഴ്ച മുതല്‍ ഇത് രണ്ടാമത്തെ പൊട്ടിത്തെറിക്കാണ് കാരണമായത്. പൊട്ടിത്തെറിക്ക് പിന്നലെയുള്ള ലാവാ പ്രവാഹത്തില്‍നിന്നും പ്രദേശവാസികള്്ക്കും വിനോദസഞ്ചാരികള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വടക്കന്‍ സുമാത്രയിലെ കരോയിലെ 2,460 മീറ്റര്‍ (8,071 അടി) പര്‍വതത്തിന്റെ കൊടുമുടിയില്‍ നിന്നും കട്ടിയുള്ള ചാര മേഘം പ്രദേശത്തെ തന്നെ വിഴുങ്ങുന്ന സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.