ന്യൂഡല്‍ഹി: കൊല്‍ക്കത്ത മെട്രോ സര്‍വീസുകള്‍ ഒഴികെ രാജ്യത്തെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളുടെയും മാര്‍ച്ച് 31 വരെ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ എല്ലാ ദീര്‍ഘദൂര മെയില്‍ / എക്സ്പ്രസ്, ഇന്റര്‍-സിറ്റി ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. മാര്‍ച്ച് 22 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് യാത്ര ആരംഭിച്ച ട്രെയിനുകള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നവരെയാവും രാജ്യത്ത് ട്രെയിനുകള്‍ ഓടുക.
അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ റെയില്‍വേ ദിവസയാത്രക്കാരുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചില തീവണ്ടികളില്‍ സഞ്ചരിച്ച യാത്രികരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യുതയുമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ രാജ്യത്തെ നൂറോണം ട്രെയിനുകള്‍ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കൂടാതെ ജനതാ കര്‍ഫ്യൂ ഭാഗമായി ഇന്ന് ഭാഗികമായാണ് ട്രെയിനുകള്‍ ഓടിയത്. തീവണ്ടിയില്‍ ശുചിത്വം പാലിക്കാനും കനത്ത ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയികരുന്നു. സ്റ്റേഷനുകളില്‍ ആളുകളുടെ തിരക്ക് ഒഴുവാക്കാനായി പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വില പത്തില്‍ നിന്നും 50നേക്ക് ഉയര്‍ത്തി.