ലോക്‌സഭാ തെരഞ്ഞെടുപ്പ്: എന്‍.ഡി.എ തകര്‍ന്നടിയുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണസഖ്യമായ എന്‍ഡിഎ തകര്‍ന്നടിയുമെന്ന് സര്‍വേ ഫളം. എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ ഫലമാണ് എന്‍ഡിഎക്കു തിരിച്ചടിയാകുമെന്ന് സൂചിപ്പിക്കുന്നത്. ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി മൂന്നാം വാരെ വരെ നടത്തിയ ‘ദേശ് കാ മൂഡ്’ സര്‍വേ ഫലമാണ് ഇന്നലെ പുറത്തുവന്നത്. ഒരു പാര്‍ട്ടിക്കും ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തൂക്കുസഭ വരുമെന്നാണ് പ്രവചനം. യു.പി.എ വന്‍ തിരിച്ചുവരവ് നടത്തുമെന്നും പറയുന്നു. എന്‍ഡിഎക്ക് 233 സീറ്റുകള്‍ വരെയും യുപിഎക്ക് 167 സീറ്റുകള്‍ വരെയും ലഭിക്കും.
കേരളത്തിലാവട്ടെ ബിജെപിക്ക് ഒറ്റ സീറ്റു പോലും ലഭിക്കില്ലെന്ന് സര്‍വേയില്‍ പറയുന്നു.

SHARE