എന്‍.ഡി.തിവാരിയുടെ ആരോഗ്യനില ഗുരുതരം; ഐ.സി.യുവിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തിവാരിയുടെ ആരോഗ്യനില കൂടുതല്‍ വഷളായെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയെന്നും വിവരങ്ങളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.

92കാരനായ തിവാരിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദം അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.