പൗരത്വ ഭേദഗതി; കുടുങ്ങുന്നത് മുസ്ലിംകള്‍ മാത്രമാവില്ല

പൗരത്വ ഭേദഗതി ബില്‍ വരുന്നത് വഴി പ്രശ്‌നമുണ്ടാവുന്നത് മുസ്ലിംകള്‍ക്ക് മാത്രമായിരിക്കില്ലെന്ന് കെ.ജെ ജേക്കബ്. ഫാസിസ്റ്റ് ഭരണക്രമത്തിന് പ്രിയപ്പെട്ടവര്‍ എന്ന ഒരു കൂട്ടരില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണകര്‍ത്താക്കള്‍ക്ക് അവരുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധയുള്ളതെന്നും അതിലപ്പുറത്തുള്ളതൊന്നും അവരെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. രാജ്യം രൂക്ഷമായ തൊഴിലില്ലായ്മയിലും വിലവര്‍ധനവിലും പെട്ട് ഉഴറുമ്പോഴും ഭരണകൂടം മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം കൊടുക്കാനും വിചിത്രമായ വ്യാഖ്യാനങ്ങള്‍ കൊണ്ട് അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന കാര്യം നമ്മള്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവക്കു പുറമെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള പണം വെട്ടിക്കുറക്കല്‍, പൊതുമേഖല വിറ്റു തുലക്കല്‍, നമ്മുടെ നികുതിപ്പണം കൊണ്ട് വിദേശത്ത് സുഖവാസം നയിക്കുന്ന ഇന്ത്യക്കാര്‍, തകരുന്ന സമ്പദ് വ്യവസ്ഥ തുടങ്ങി അനേകം പ്രശ്‌നങ്ങളിലൂടെ രാജ്യം കടന്നു പോവുമ്പോഴും അതിലൊന്നും ഭരണകൂടം ശ്രദ്ധിക്കുന്നേയില്ലെന്നും കെ.ജെ ജേക്കബ് പറയുന്നു.

SHARE