നെയ്യാറില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പൊലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥന്‍ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹമാണ് കാട്ടാക്കട ഭാഗത്ത് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം രാധാകൃഷ്ണന്‍ നെയ്യാറില്‍ കുളിക്കാനിറങ്ങുകയായിരുന്നു. തുടര്‍ന്ന് നിരപ്പുകാല ചെമ്പൂരുകുന്നില്‍ കടവില്‍ ഇവര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

പൊലീസും അഗ്‌നിശമന സേനയും നടത്തിയ തെരച്ചിലില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

SHARE