റായ്പൂര്‍: നക്സലുകള്‍ക്ക് ട്രാക്ടറുകള്‍ അടക്കമുള്ളവ നല്കി സഹായം ചെയ്ത ബി.ജെ.പി നേതാവ് അടക്കം രണ്ട് പേരെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവ് ജഗത് പൂജാരി അടക്കമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് എ.എന്‍.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അറസ്റ്റിലായ ജഗത് പൂജാരി സജീവമായി തന്നെ നക്സലുകളെ കാണുകയും സഹായം ചെയ്തിരുന്നതായും, കുറച്ച് ദിവസം മുന്നേ ജഗതിന്റെ സഹായത്തോടെ നക്സലുകളെന്ന് സംശയിക്കുന്നവര്‍ ട്രാക്ടര്‍ വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു….