സുരക്ഷയില്‍ വിട്ടുവീഴ്ച്ച മാത്രമുള്ള മുബൈ നഗരം!

അപകടങ്ങള്‍ മുബൈ നഗരത്തിന് പുതിയ അനുഭവമല്ല. കഴിഞ്ഞ മാസത്തില്‍ മാത്രമായി മുബൈയില്‍ അരങ്ങേറിയത് നിരവധി അപകടങ്ങള്‍.


വാഹനാപകടങ്ങള്‍ മാറ്റിവെച്ചാല്‍ ഏറ്റവും അധികം വര്‍ധിച്ച് വരുന്നത് കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ തന്നെയാണ്. ആരാണ് ഇതിന് ഉത്തരവാദി?
കഴിഞ്ഞ ദിവസം ദോഗ്രിയില്‍ ഉണ്ടായ അപകടത്തില്‍ നഷ്ടപ്പെട്ടത് 13 ജീവനുകളാണ്. ഈ മാസത്തിലെ ആദ്യ വാരത്തില്‍ മതില്‍ ഇടിഞ്ഞ് വീണ് 14 പേര്‍ മരിച്ചിരുന്നു.


കെട്ടിടനിര്‍മ്മാണത്തിലെ അപാകതതന്നെയാണ് ഇങ്ങനെയുള്ള അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ വികസത്തിനപ്പുറം ഭാവിയെക്കുറിച്ചും അവബോധം ഉണ്ടാക്കുന്ന രീതിയിലുള്ള വികസനമാവണം കെട്ടിട നിര്‍മ്മാണത്തില്‍ ഉണ്ടാകേണ്ടതെന്ന് വ്യക്തം. മണ്‍സൂണ്‍ കാലത്ത് മുബൈയില്‍ നല്ല മഴയാണ് ലഭിച്ചത്. വെള്ളപൊക്കത്തിലേക്ക് മുബൈയെ നയിച്ചതിനും കെട്ടിട നിര്‍മ്മാണത്തിലെ അപാകത ഒരുപരിധിവരെ കാരണമായി. ഭരണകൂടം തീര്‍ച്ചയായും ഉറപ്പ് വരുത്തേണ്ടതുണ്ട് ഒരു മഴയില്‍ ഒലിച്ച് പോകുന്ന കെട്ടിടങ്ങള്‍ അല്ല നാടിന് ആവശ്യമെന്ന്. ഭരണകൂടങ്ങളെ കുറ്റപ്പെടുത്താനുള്ള അവസരമായല്ല നമ്മള്‍ ഇതിനെ കാണേണ്ടത്. ആര് ഭരിച്ചാലും നഷ്ടപ്പെടുന്ന ജീവന്റെ വില തുല്യമാണ്.

SHARE