തീവ്രവാദത്തെ തകര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം: മോദി

ഫ്രാന്‍സിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യാ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തീവ്രവാദമാണെന്നും ലോക രാജ്യങ്ങളുടെ പിന്തുണയോടെ മാത്രമെ ഈ വെല്ലുവിളി അതിജയിക്കാനാകൂ എന്നും പറഞ്ഞു.

കാലാവസ്ഥാമാറ്റവും തീവ്രവാദവുമാണ് മനുഷ്യന്‍ നേരിടുന്ന വലിയ വെല്ലുവിളികളെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നേരന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിന്റെ കെടുതികള്‍ രാജ്യങ്ങള്‍ പ്രത്യക്ഷമായി തന്നെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ഫ്രാന്‍സും അതിന്റെ ഇരകളാണ്. ലോക രാജ്യങ്ങള്‍ ഒന്നടങ്കം ഐക്യപ്പെട്ടാലെ തീവ്രവാദത്തെ തകര്‍ക്കാനാകൂ. മോൗദി പറഞ്ഞു.

SHARE