ബാബരി ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം ഏപ്രില്‍ രണ്ടിന് തുടങ്ങും

ന്യൂഡല്‍ഹി: ഹിന്ദത്വ തീവ്രവാദികള്‍ തകര്‍ത്തുകളഞ്ഞ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്രനിര്‍മാണം രാമനവമി ദിനമായ ഏപ്രില്‍ രണ്ടിന് തുടങ്ങാന്‍ രാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഥമയോഗത്തില്‍ തീരുമാനം. ട്രസ്റ്റ് അംഗം പേജാവര്‍ മഠാധിപതി സ്വാമി വിശ്വ പ്രസന്ന തീര്‍ത്ഥയാണ് ഏപ്രില്‍ രണ്ട് എന്ന തിയ്യതി പ്രഖ്യാപിച്ചത്. 15 ദിവസത്തിന് ശേഷം അയോധ്യയില്‍ ചേരുന്ന ട്രസ്റ്റിന്റെ അടുത്ത യോഗം അന്തിമ തീരുമാനമെടുക്കും.

ട്രസ്റ്റിന്റെ അധ്യക്ഷനായി ക്ഷേത്രനിര്‍മാണ യജ്ഞനത്തിന് നേതൃത്വം നല്‍കിയ രാമജന്‍മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് തൃത്യഗോപാല്‍ ദാസിനെ തിരഞ്ഞെടുത്തു. വി.എച്ച്.പി അന്തര്‍ദേശീയ ഉപാധ്യക്ഷന്‍ ചംപട് റായിയാണ് ജനറല്‍ സെക്രട്ടറി. വി.എച്ച്.പി രൂപകല്‍പന ചെയ്ത മാതൃകയില്‍ തന്നെയാണ് രാമക്ഷേത്രം നിര്‍മിക്കുക.

SHARE