പൗരത്വ ഭേദഗതി നിയമം; ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ഫ്രം നൈജീരിയ ടീം

പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ്. തനിക്ക് പുറമെ തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് വിട്ടു നില്‍ക്കുന്ന കാര്യം അദ്ദേഹം അറിയിച്ചത്. ദേശീയ സക്കറിയ

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കരസ്ഥമാക്കിയിരുന്നു. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.