പ്രളയക്കെടുതിയില്‍ വിദേശസഹായം: കേന്ദ്രത്തിന്റെ വാദം പൊളിയുന്നു; ദേശീയ ദുരന്ത നിവാരണ പദ്ധതിയില്‍ പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ലഭിച്ച വിദേശസഹായം നിരസിച്ചതിന് കേന്ദ്രം ഉയര്‍ത്തിയ വാദം പൊളിയുന്നു.

രാജ്യത്തിന്റെ നയമനുസരിച്ച് വിദേശസഹായം കൈപ്പറ്റാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ദേശീയ ദുരന്ത നിവാരണ പദ്ധതി-2016ലെ മാര്‍ഗരേഖ അനുസരിച്ച് വിദേശഭരണകൂടങ്ങളുടെ സഹകരണങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ അനുവാദത്തോടെ സ്വീകരിക്കാമെന്നാണ് സൂചിപ്പിക്കുന്നത്. ഈ രേഖയിലെ ഒമ്പതാം അധ്യായമായ ദുരന്തനിവാരണത്തിനുള്ള വിദേശസഹകരണം (ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍) എന്ന അധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറയുന്നുണ്ട്. ദുരന്തമുഖത്തു നില്‍ക്കുമ്പോള്‍ അത്തരം സഹായങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

സഹായം അഭ്യര്‍ത്ഥിച്ച് വിദേശരാജ്യങ്ങളെ സമീപിക്കാനാവില്ല. എന്നാല്‍ ഏതെങ്കിലും ഭരണകൂടം സ്വമേധയാ ഇങ്ങോട്ട് സഹായം നല്‍കാന്‍ തീരുമാനിച്ചാല്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ അത് സ്വീകരിക്കാവുന്നതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് പ്രളയബാധിത സംസ്ഥാനത്തിന് സഹായമെത്തിക്കുന്നതിന് നേതൃത്വം വഹിക്കണമെന്നും രേഖകള്‍ തെളിയിക്കുന്നു.

പ്രളയക്കെടുതി അതിജീവിക്കുന്നതിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടേതടക്കം വിദേശസഹായങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴുള്ളത്. കീഴ്‌വഴക്കം ലംഘിക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ ദേശീയ ദുരന്ത നിവാരണ പദ്ധതി-2016ലെ മാര്‍ഗരേഖ കേന്ദ്ര നിലപാട് തീര്‍ത്തും പൊളിച്ചെഴുതുന്നതാണ്.

ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യക്കു പ്രാപ്തിയുണ്ടെന്നും അതിന് മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നത്. ഇതിനെതിരെ വിവിധ