പരിക്കേറ്റവരെ നടുറോഡിലിട്ട് ദേശീയഗാനം ചൊല്ലിച്ച് ഡല്‍ഹി പോലീസ്; ദൃശ്യങ്ങള്‍ വിവാദമാവുന്നു

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സിഎഎ പ്രതിഷേധക്കാരെകൊണ്ട് ദേശീയഗാനം ചൊല്ലിച്ച് ഡല്‍ഹി പോലീസ്. പരിക്കേറ്റ് റോഡില്‍ വീണ് കിടക്കുന്ന ആളുകളെകോണ്ടാണ് ഡല്‍ഹി പൊലീസ് ദേശീയ ഗാനം ചൊല്ലിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് തന്നെ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്. ഇതിനിടെ ഒരു പൊലീസുകാരന്‍ പരിക്കേറ്റൊരു യുവാവിന്റെ സ്വകാര്യ ഭാഗക്ക് ബൂട്ടിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിവാദമായിരിക്കുകയാണ്.

സിഎഎ അനുകൂല കലാപകാരികള്‍ക്ക് കല്ലുകള്‍ പെറുക്കാന്‍ പൊലീസ് സഹായം ചെയ്യുന്ന വീഡിയോയും പുറത്തായിട്ടുണ്ട്. പൊലീസ് നോക്കിനില്‍ക്കെയാണ് ബിജെപി നേതാക്കളുടെ സഹായത്താല്‍ ഡല്‍ഹിയില്‍ സിഎഎ അനുകൂലികള്‍ അക്രമം നടത്തുന്നതെന്നാണ് സിഎഎ വിരുദ്ധ സമരക്കാര്‍ പറയുന്നത്. ഇതിന്റെ നിരവധി ദൃശ്യങ്ങളാണ് ഇതിനനം പുറത്തായത്.