ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നസ്‌റിയ

നിവിന്‍പോളി, ആസിഫ് അലി, ദുല്‍ഖര്‍ എന്നീ താരങ്ങള്‍ക്കുപിന്നാലെ ഫഹദ്-നസ്‌റിയ ദമ്പതികള്‍ക്ക് കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ആസ്പത്രിയില്‍ എത്തിയിരുന്നുവെന്നും ഫഹദ് പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്നുമായിരുന്നു വാര്‍ത്ത. ഇതോടെ നസ്‌റിയയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ആശംസകളുമായെത്തി.

എന്നാല്‍ ഇതിനോട് നസ്‌റിയ തന്നെ പ്രതികരിച്ചു. കൂടാതെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയോട് നസ്‌റിയ തന്നെ നേരിട്ട് പ്രതികരിച്ചിരുന്നു. വാര്‍ത്ത തെറ്റാണെന്നും വ്യക്തമായ വസ്തുതകളില്ലാതെ വാര്‍ത്ത കൊടുത്തത് ശരിയായില്ലെന്നും നസ്‌റിയ പ്രതികരിക്കുകയായിരുന്നു. താരത്തിന്റെ ഫേസ്ബുക്ക് പേജിലും ഒരു കൊച്ചുവീഡിയോയും നസ്‌റിയ പോസ്റ്റ് ചെയ്തു. ഗോസിപ്പുകള്‍ക്കുള്ള മറുപടിയാണിതെന്നായിരുന്നു കുറിപ്പ്.

നടന്‍ ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കരിയര്‍ ജീവിതത്തിന് തടസ്സമാകുമെങ്കില്‍ കരിയര്‍ വേണ്ടെന്ന് വെക്കുമെന്ന് അടുത്തിടെ ഫഹദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

SHARE