താന്‍ ആസ്പത്രിയിലെന്ന അഭ്യൂഹങ്ങളെ തള്ളി നസീറുദ്ദീന്‍ ഷാ; എല്ലാം നന്നായിപോകുന്നവെന്ന് വിവാന്‍ ഷാ

അസുഖത്തെ തുടര്‍ന്ന് താന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന വാര്‍ത്തകളെ തള്ളി പ്രമുഖ ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ.

”എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. എനിക്ക് സുഖമാണെന്ന് അവര്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കട്ടെ,” 69 കാരനായ ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഞാന്‍ വീട്ടിലുണ്ടെന്നും ലോക്ക്ഡൗണ്‍ കഴിയുകയാണെന്നും ദയവായി കിംവദന്തികളിനൊന്നും വീഴരുതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും മരണത്തെ തുടര്‍ന്നാണ് സിനിമാമേഖലയിലെ വാര്‍ത്താരംഗത്തെ ഷായുടെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. നടന്‍ നസീറുദ്ദീന്‍ ഷാ ശാരീരിക അവശതകളെതുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന രീതിയില്‍ സോഷ്യല്‍മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സമൂഹ മാധ്യമങ്ങളിലാകെ ഇതിനെക്കുറിച്ച് ചര്‍ച്ചകളുണ്ടായതോടെ നടന്‍ നസീറുദ്ദീന്‍ ഷായുടെ ഇളയമകനും മറുപടിയുമായി രംഗത്ത് വന്നിരുന്നു്.

‘എല്ലാം നന്നായിപോകുന്നു. ബാബാ സുഖമായിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. അദ്ദേഹം ആരോഗ്യവാനായി തന്നെയിരിക്കുന്നു. ഈ സമയം ഇര്‍ഫാന്‍ ഭായിക്കും ചിണ്‍ടു ജീക്കും വേണ്ടി പ്രാര്‍ഥിക്കുന്നു.’ നടന്റെ ഇളയമകന്‍ വിവാന്‍ ഷാവാര്‍ത്തകള്‍ക്ക് മറുപടിയെന്നോണം ട്വീറ്റ് ചെയ്തു.