കോപ്പിയടിച്ചത് തന്റെ മിടുക്കാണെന്ന വീരവാദവുമായി പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ എസ്.എഫ്.ഐ നേതാവ് നസീം

തിരുവനന്തപുരം: തോല്‍ക്കാന്‍ മനസ്സില്ലെന്ന വീരവാദവുമായി പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതിയും എസ്.എഫ്.ഐ നേതാവുമായ നസീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘തോല്‍ക്കാന്‍ മനസില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു ഞാന്‍ ആദ്യമായി ജയിച്ചു കയറിയത്’ എന്നാണ് നസീം ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത പുതിയ ഫോട്ടോയോടൊപ്പം കൊടുത്ത ക്യാപ്ഷന്‍. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആയിരക്കണക്കിന് ലൈക്കുകളാണ് നസീമിന് നല്‍കി പ്രോത്സാഹിപ്പിക്കുന്നത്.

ഫോട്ടോക്ക് അടിയില്‍ ഒരാള്‍ കോപ്പിയടിച്ചതിനെ വിമര്‍ശിച്ച് കമന്റിട്ടപ്പോള്‍ അതിന് മറുപടിയായാണ് നസീം കോപ്പിയടിച്ചത് തന്റെ മിടുക്കാണെന്നും അതിന് നിനക്കെന്താണെന്നും വീരവാദം മുഴക്കിയത്. ഫോട്ടോയും തലക്കെട്ടും വിവാദമായതോടെ എക്കൗണ്ട് അപ്രത്യക്ഷമായി. ഡിലീറ്റ് ചെയ്യുകയോ ഹൈഡ് ചെയ്യുകയോ ചെയ്തിരിക്കാനാണ് സാധ്യത.

കേരളത്തിലെ ലക്ഷക്കണക്കായ ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ പ്രതികള്‍ക്ക് നിരുപാധികം ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നത് മനപ്പൂര്‍വ്വം വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കുകയായിരുന്നു.

SHARE