നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനുള്ള തള്ളികയറ്റത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാരും. 2020- ല്‍ വിക്ഷേപിക്കാനിരിക്കുന്ന മാര്‍സ് റോവറില്‍ സഞ്ചരിക്കാന്‍ സാധിക്കില്ലെങ്കിലും തങ്ങളുടെ പേരുകള്‍ ചൊവ്വയില്‍ എത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനത്തിന് മികച്ച രീതിയിലാണ് ഇന്ത്യക്കാരുടെ പ്രതികരണം. സെപ്തംബര്‍ 8 നാണ് നാസ ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്.
നിലവില്‍ രജിസ്ട്രര്‍ ചെയ്ത രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്താണ്. 1,416,128 ഇന്ത്യക്കാരാണ് ഇതുവരെ രജിസ്ട്രര്‍ ചെയ്തത്. തുര്‍ക്കിയാണ് രജിസ്ട്രര്‍ ചെയ്തവരുടെ കാര്യത്തില്‍ ഒന്നാമത് 2,519,301 പേര്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്തു. നാസയുടെ വെബ്‌സെറ്റില്‍ സെന്റ് യുവര്‍ നെയിം എന്ന വിഭാഗത്തിലാണ് പേര് രജിസ്ട്രര്‍ ചെയ്യാനാവുക. രജിസ്ട്രര്‍ ചെയ്താല്‍ ബോര്‍ഡിംങ് പാസും ലഭിക്കും. രജിസ്ട്രര്‍ ചെയ്യുന്ന പേരുകള്‍ മൈക്രോ ചിപ്പിലാക്കി മാര്‍സ് റോവറില്‍ ചൊവ്വയിലേക്ക് അയക്കും. സെപ്തംബര്‍ 30 വരെ രജിസ്ട്രര്‍ ചെയ്യാം.
Come along and ride on a fantastic voyage!
— NASA (@NASA) September 7, 2019
Our #Mars2020 Rover is gearing up for its seven-month journey to the Red Planet and you can send your name along for the ride. Get your boarding pass: https://t.co/mX7bZ5Ev6g pic.twitter.com/M9su5WJedt