സി.എ.എ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ‘ഇന്ത്യ സപ്പോര്‍ട്ട് സി.എ.എ’ ഹാഷ്ടാഗ് പരാജയം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കുന്നതിന് നരേന്ദ്ര മോദി ആരംഭിച്ച ക്യാമ്പയിനും പരാജയം. ‘ഇന്ത്യ സപ്പോര്‍ട്ട് സി.എ.എ’ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ തുടങ്ങിയ ക്യാമ്പയിനിന് വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

മോദിയുടെ ഹാഷ് ടാഗ് ക്യാമ്പയിനിന് 1,22,000 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ സി.എ.എയെ എതിര്‍ക്കുന്ന ‘ഇന്ത്യ ഡസ്‌നോട്ട് സപ്പോര്‍ട്ട്’ സി.എ.എ’ ഹാഷ് ടാഗിന് 3,33,000 പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇന്നലെയാണ് മോദിയുടെ ട്വിറ്റര്‍ ക്യാമ്പയിന് തുടങ്ങിയത്. എന്നാല്‍ മോദിയുടെ ഈ ക്യാമ്പയിനിന് പ്രതീക്ഷിച്ച പിന്തുണ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.അതുമാത്രമല്ല, എതിര്‍ക്കുന്നവരുടെ എണ്ണം പിന്തുണയ്ക്കുന്നവരേക്കാള്‍ വളരെ കൂടുതലാണെന്നും വ്യക്തമായി.

SHARE