നരേന്ദ്രമോദി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വെച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും ദില്ലിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചു. മോദി ചൊവ്വാഴ്ച വാരാണസിയിലെത്തും. അതേസമയം, അമിത്ഷാ മന്ത്രിസഭയിലേക്കെത്തുമെന്ന് സൂചനയുണ്ട്.

SHARE