‘ഇതാണ് തന്റെ മുഖകാന്തിയുടെ രഹസ്യം’; സ്വയം പ്രശംസയുമായി പ്രധാനമന്ത്രി

തന്റെ മുഖകാന്തിയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു മോദി തന്റെ മുഖത്തിന്റെ തിളക്കത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.

‘കുറേ വര്‍ഷം മുന്‍പ് ഒരാള്‍ എന്നോട് ചോദിച്ചു താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്ര തിളക്കമുണ്ടായതെന്ന്. എനിക്ക് ലളിതമായ ഉത്തരമാണ് ഉണ്ടായിരുന്നത്. ഞാന്‍ കഠിനമായി ജോലി ചെയ്യും. ഞാന്‍ നന്നായി വിയര്‍ക്കുന്നതു കൊണ്ട് എന്റെ മുഖവും മസാജ് ചെയ്യും. അതുകൊണ്ട് ചര്‍മ്മത്തിന് തിളക്കമുണ്ടാകുകയും ചെയ്യും.’ പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 49 കുട്ടികളോടായിരുന്നു പ്രധാനമന്ത്രി സംവദിച്ചത്. ജമ്മു കശ്മീരില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കുട്ടികള്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ധീരതയ്ക്കുള്ള പുരസ്‌കാരത്തിനു പുറമെ കലാസാംസ്‌കാരിക രംഗത്തും സാമൂഹ്യസേവനത്തിനും പഠനമികവിനും സ്‌പോര്‍ട്‌സിനും പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചവരും പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ പങ്കെടുത്തു.

SHARE