‘മോദിയെ കാണാനില്ല’;സ്വന്തം മണ്ഡലമായ വാരാണസിയില്‍ പോസ്റ്ററുകള്‍

വാരാണസി: നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണാസിയില്‍ മോദിക്കെതിരെ പോസ്റ്ററുകള്‍. മോദിയെ കാണാനില്ലെന്ന് പോസ്റ്ററുകളില്‍ പറയുന്നു.

pm-modi-poster-759

വാരാണസി എം.പിയെ കാണാനില്ലെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്. മോദിയുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്ററുകള്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കണ്ടുതുടങ്ങിയത്. പോസ്റ്ററുകളില്‍ മോദിക്കുള്ള വിമര്‍ശനവുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാര്‍ച്ച് 4,5,6 തിയ്യതികളില്‍ റോഡ് ഷോ നടത്തുമ്പോഴാണ് മോദിയെ കണ്ടതെന്നും മോദി മണ്ഡലത്തിലേക്ക് എത്തിയില്ലെങ്കില്‍ മിസ്സിങ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നു. അതേസമയം, പോസ്റ്ററുകള്‍ക്കു പിറകില്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്ന് പ്രദേശത്തെ ബി.ജെ.പി എം.എല്‍.എ രവീന്ദ്ര ജെയ്‌സ്വാള്‍ ആരോപിച്ചു.

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരെ മണ്ഡലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എം.പിയെ കാണാനില്ലെന്നായിരുന്നു പോസ്റ്റര്‍.

SHARE