പ്രധാനമന്ത്രി ഭാരതമാതാവിനോട് കളളം പറയുന്നു;രാഹുല്‍ ഗാന്ധി

ആര്‍എസ്എസുകാരനായ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തു തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്നും ദേശീയ പൗര രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയാണു രാഹുലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിപ്രായം വിശദമാക്കിയത്.

ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കല്‍ കേന്ദ്രത്തിന്റെയും വിഡിയോ സഹിതമാണ് രാഹുല്‍ ട്വിറ്റ് ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിച്ചുവെന്ന് കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കര്‍ണാടകയിലെയും അസമിലെയും തടങ്കല്‍ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നു.

SHARE