മഹാരാഷ്ട്ര: നന്ദേഡ് മുനിസിപ്പല്‍ ഇലക്ഷന്‍; ബി.ജെ.പിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്

നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. 81 അംഗ സഭയില്‍ 66 വാര്‍ഡുകളില്‍ ബി.ജെ.പിയെ തകര്‍ത്തു മുന്നേറുന്ന കോണ്‍ഗ്രസ്, എണ്ണിക്കഴിഞ്ഞ 54 സീറ്റില്‍ 49 എണ്ണത്തില്‍ ജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാനിരിക്കെ, മുനിസിപ്പല്‍ ഭരണം കോണ്‍ഗ്രസ് നിലനിര്‍ത്തി.

poll

നന്ദേഡ് വങ്ഗാല മുന്‍സിപ്പല്‍ കോര്‍പ്പറേഷല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
നന്ദേഡ് വങ്ഗാല മുന്‍സിപ്പല്‍ കോര്‍പ്പറേഷല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

81 അംഗ സഭയില്‍ കോണ്‍ഗ്രസ് 66 വാര്‍ഡുകളില്‍ മുന്നിട്ടുനില്‍ക്കുന്നതായാണ് വിവരം. നിലവില്‍ എണ്ണല്‍ പൂര്‍ത്തിയായ 54 വാര്‍ഡുകളില്‍ 49 എണ്ണം ഇതിനോടകം കോണ്‍ഗ്രസ് വിജയിച്ചുകഴിഞ്ഞു. മോദി ഷോ പ്രതീക്ഷിച്ച ബിജെപി അഞ്ച് വാര്‍ഡുകളില്‍ മാത്രായി ചുരുങ്ങി. ശിവസേന ഒരു സീറ്റിലും ഒതുങ്ങി ലീഡ് കണക്കില്‍ കനത്ത തിരിച്ചിടിയാണ് നേരിടുന്നത്.

maxresdefaultമഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ അശോക് ചവാന്റെ തട്ടകമാണ് നന്ദേഡ്. കഴിഞ്ഞ തവണ 81 അംഗ സഭയില്‍ 41 ആയിരുന്നു കോണ്‍ഗ്രസിന്റെ അംഗബലം. 49 സീറ്റില്‍ ജയം ഉറപ്പിച്ച കോണ്‍ഗ്രസ് ഇത്തവണ, തൂത്തുവാരുമെന്നാണ് സൂചനകള്‍.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് തുടങ്ങിക്കഴിഞ്ഞതായി, നിലവിലെ എം.പി കൂടിയായ അശോക് ചവാന്‍ പ്രതികരിച്ചു