നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍; സ്മൃതി ഇറാനിയെ ട്രോളി സോഷ്യല്‍മീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്നു സ്മൃതി ഇറാനിയുടെ പഴയ പരാമര്‍ശം ട്രോളായി മാറി സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാവുന്നു. നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന സ്മൃതി ഇറാനിയുടെ പഴയ പരാമര്‍ശമാണ് ട്വിറ്ററില്‍ ചിരിപടര്‍ത്തുന്നത്.
നോട്ട് നിരോധനം വന്‍ പരാജയമായിരുന്നെന്ന് തെളിയിച്ച് രാജ്യത്തിന്റെ ജിഡിപി നിരക്ക് കുത്തനെ കുറയുകയും അവശ്യസാധനങ്ങളുടെ വില ഉയരുകയും ചെയ്ത് സാഹചര്യത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ചരിത്ര പ്രസ്താവനമേല്‍ സ്മൃതിയെ ട്രോളുന്നത്.

2015 മെയ് 29നായിരുന്നു സ്മൃതിയുടെ പ്രസ്താവന. ‘മോദിജി ഒരു മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. രാജ്യത്തിന്റെ സമ്പദ് രംഗത്തിന് ക്രിയാത്മകമായ ദിശ കാണിക്കാന്‍ അദ്ദേഹത്തിനായി. നേരത്തെ നമ്മുടെ വന്‍കിട സാമ്പത്തിക ശാസ്ത്രജ്ഞര്‍ പരാജയപ്പെട്ടിടത്താണിത്’ എന്നായിരുന്നു സ്മൃതിയുടെ വാക്കുകള്‍.

സ്മൃതി ഇറാനി 2015 ല്‍ പറഞ്ഞു മോദിജി മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണെന്ന്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമായ ഒരു ദിശാബോധം അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും. ഇതുപോലുള്ള കൃത്യമായ ഒരു ജ്യോതിഷ പ്രവചനം ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ഒരു ട്വിറ്റര്‍ പോസ്റ്റ്‌

https://twitter.com/MoinAli_/status/1204735126011285504