ചാരക്കേസ്: സിപിഎം രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കി: നമ്പി നാരായണന്‍

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് ഇതുവരെയും വ്യക്തമല്ലെന്ന് നമ്പി നാരായണന്‍. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സിപിഎം സംഭവം ആയുധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു കള്ളക്കേസാണെന്ന് വ്യക്തമായിട്ടും രാഷ്ട്രീയനേട്ടത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു.

ചാരക്കേസും തന്റെ ജീവിതം തകര്‍ത്ത അനുഭവങ്ങളുമാണ് സംവാദത്തില്‍ നമ്പി നാരായണന്‍ പങ്കുവെച്ചത്. തന്റെ ജീവിതത്തിലുണ്ടായ വിഷമങ്ങളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. 24 വര്‍ഷത്തിനു ശേഷം നീതി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അധികാരം തലക്കു പിടിച്ചവരാണ് പല നിരപരാധികളെയും കുടുക്കിയതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

SHARE