ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്ത മോദി വര്‍ഗീയത കളിക്കുകയാണെന്ന് നകുല്‍നാഥ്


ഭോപ്പാല്‍: ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്ത ബി.ജെ.പി വര്‍ഗീയത കളിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും ചിന്ദ്വാഡയില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ നകുല്‍നാഥ്. ചിന്ദ്വാഡയില്‍ നിന്ന് മകനോടൊപ്പം അച്ഛന്‍ കമല്‍നാഥും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ആറു മണ്ഡലങ്ങളില്‍ ഇന്നു പരസ്യപ്രചാരണം അവസാനിക്കും.

അച്ഛനും മകനും ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കുന്ന ചരിത്രനിമിഷത്തിനാണ് ചിന്ദ്വാഡ സാക്ഷിയാകാന്‍ പോകുന്നത്. 2014ല്‍ മോദി തരംഗത്തില്‍ പോലും കോണ്‍ഗ്രസിനെ കൈവിടാത്ത മണ്ഡലമാണിത്. 1980 മുതല്‍ കമല്‍നാഥാണ് ഇവിടത്തെ ജനപ്രതിനിധി.

SHARE