ആനിമേഷനെപോലും അമ്പരിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി ഉള്‍ക്കടലിന്റെ ആഴങ്ങള്‍ ജീവിക്കുന്ന അപൂര്‍വ ജീവികളില്‍പെടുന്ന കടല്‍ മാലാഖ എന്ന് എന്നറിയപ്പെടുന്ന കടല്‍ ചിത്രശലഭം. സമുദ്രത്തിന്റെ ആഴങ്ങളിലുടെ തന്റെ ചിറകുകള്‍ പോലുള്ള ചകിളകള്‍ ഇളക്കി ‘പറക്കുന്ന’ ‘കടല്‍ മാലാഖയുടെ ദൃശ്യമാണ് പ്രകൃതിസ്‌നേഹികള്‍ പങ്കിട്ടത്.

വീഡിയോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന വാദങ്ങള്‍ക്കിടെ ദൃശ്യങ്ങള്‍ക്ക് റെഡ്ഡിറ്റ്(ഡാറ്റാ ഫയലുകള്‍ പരിശോധിക്കുന്ന സമൂഹമാധ്യമം) അംഗീകാരം നേടിയതൊടെ വീഡിയോ വൈറലായിരിക്കുകയാണ്.
2018 ലെ വസന്തകാലത്ത് റഷ്യയിലെ അക്വാട്ടിലിസ് പര്യവേശകര്‍ വൈറ്റ് കടലില്‍വെച്ച് പകര്‍ത്തിയതാണ് കടല്‍ മാലാഖയുടെ ഗാംഭീര്യ നൃത്ത ദൃശ്യം. വിചിത്രമായ കടല്‍ജീവിയുടെ ദൃശ്യം അല്‍ജസീറ ചാനല്‍ അവരുടെ ട്വിറ്ററില്‍ പങ്കുവെച്ചത് കാണാം.
കടല്‍ ഒച്ച് രൂപത്തിലുള്ള ഒരു തരം ജീവിയാണ് സീ ഏഞ്ചല്‍. അതതിന്റെ കൂടില്‍ നിന്നും നിന്നും ‘ചിറകുകള്‍’ വിടര്‍ത്തി പുറത്തേക്ക് വന്നു വെള്ളത്തിലൂടെ ചലിക്കുന്നത് വീഡിയോയില്‍ മാലാഖ നൃത്തം ചെയ്യുന്നത് പോലെ കാണാം. വര്‍ണ്ണാഭമായ ശരീരത്തോടെയുള്ള ജീവിയുടെ നൃത്തം ആളുകളെ അദ്ഭുതപ്പെടുത്തുന്നതാണ്. അതിന്റെ അര്‍ദ്ധസുതാര്യമായ ശരീരം ജീവിയുടെ ദഹനവ്യവസ്ഥയും എല്ലാ അവയവങ്ങളും പൂര്‍ണ്ണമായും പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ്.
കടല്‍ ചിത്രശലഭത്തിന്റെ ദൃശ്യങ്ങള്‍ ഇതിന് മുമ്പും പുറത്തുവന്നിട്ടുണ്ട് അതേസമയം ഇത്രമനോഹരമയാ ദൃശ്യം ആദ്യമാണ്.