കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഷഹീന്‍ബാഗ് സ്‌ക്വയര്‍ എസ്.എഫ്.ഐ നശിപ്പിച്ച സംഭവം; പ്രതികരണവുമായി നജീബ് കാന്തപുരം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഷഹീന്‍ബാഗ് സ്‌ക്വയര്‍ എസ്.എഫ്.ഐ നശിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാടറിയച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

സുരക്ഷിത കോട്ടയോ , അതോ ..??

ദേശീയാടിസ്ഥാനത്തില്‍ സി.പി.എം എന്ത് നിലപാടെടുത്താലും സംസ്ഥാനാടിസ്ഥാനത്തില്‍ നിങ്ങള്‍ എന്നും സംഘികളുടെ മുമ്പെ പറക്കാന്‍ വെമ്പല്‍ കൊണ്ടിട്ടുണ്ട്. ഇന്ത്യയാകെ മുളച്ചു പൊന്തുന്ന നൂറു കണക്കിന് ഷഹീന്‍ബാഗ് സമരപ്പന്തലുകളില്‍ ഒന്ന് പോലും ഇതുവരെ പൊളിച്ചെറിഞ്ഞതായി കേട്ടിട്ടില്ല. അമിത്ഷായുടെ മൂക്കിനു താഴെ പോലും അത് തുടര്‍ന്നിട്ടും ഒരു സംഘിക്കും അതിനുള്ള ചങ്കുറപ്പുണ്ടായിട്ടില്ല. എന്നാല്‍ നിങ്ങള്‍ അതിനും കയ്യറപ്പില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തെളിയിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് പൊളിച്ച് മാറ്റാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. നിങ്ങള്‍ സുരക്ഷിത കോട്ടയിലേക്കല്ല, കോണ്‍സണ്‍ ട്രേഷന്‍ ക്യാമ്പുകളിലേക്കാണ് ഞങ്ങളെ നയിക്കുന്നത്.

SHARE