സുരേന്ദ്രന്റെ അനുമതി വാങ്ങി സമരം നടത്തേണ്ട ഗതിക്കേട് യൂത്ത് ലീഗിനില്ല; നജീബ് കാന്തപുരം

സുരേന്ദ്രന്‍ തന്റെ നിലവാരമാണ് തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. സുരേന്ദ്രന്റെ അനുമതി വാങ്ങിയിട്ട് പരിപാടി നടത്തേണ്ട ഗതിക്കേട് യൂത്ത് ലീഗിനില്ലെന്നും രാജ്യത്തെ ഒരു ഭരണകൂടത്തിന്റെയോ ഭാഗമല്ലാത്ത സുരേന്ദ്രന്റെ അനുമതി വാങ്ങി യൂത്ത് ലീഗ് ഷഹീന്‍ ബാഗ് സമരം മുന്നോട്ട് കൊണ്ടുപോകേണ്ട ആവശ്യമില്ല. സമരം ചെയ്യുന്ന സ്ഥലം പോര്‍ട്ടിന്റെ കീഴിലുള്ളതാണെന്നും അനുമതി ലഭിച്ചിട്ടാണ് അവിടെ സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി സമരം മുന്നോട്ട് കൊണ്ടുപോകാനും യൂത്ത് ലീഗിനറിയാമെന്നും സുരേന്ദ്രന്റെ ഉപദേശത്തിന്റെ ആവശ്യമില്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന ഷഹീന്‍ ബാഗ് മോഡല്‍ സമരത്തെ തീവ്രവാദി സമരമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിളിച്ചത്. സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ സ്വീകരണത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഷാഹീന്‍ ബാഗ് മോഡല്‍ സമരമെന്ന് പറഞ്ഞ് തീവ്രവാദികള്‍ സമരം നടത്തുന്നു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അനുമതിയില്ലാതെയാണ് സമരം നടത്തുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്‍ തീവ്രവാദികള്‍ കോഴിക്കോട് അഴിഞ്ഞാടുകയാണെന്നും തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

SHARE