ഡല്‍ഹി കേരളത്തിലും ആവര്‍ത്തിക്കും എന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ കൊലവിളികള്‍; നജീബ് കാന്തപുരം

ഡല്‍ഹിയില്‍ പൗരത്വനിയം ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്ന ക്രൂരതക്കെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ആര്‍.എസ്.എസ് ആക്രമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ദില്ലിയില്‍ കലാപം ആളുന്നതിനിടയില്‍ അതിന്റെ നീചമായ തീപ്പൊരി കേരളക്കരയിലും കത്തിപ്പടരുന്നുണ്ട്. സംഘികളുടെ വൃത്തികെട്ട ആ മനസ്സ് കാണണമെങ്കില്‍ നിങ്ങള്‍ ഇതു സംബന്ധിച്ച ഓരോ ചാനലുകളുടെയും വാര്‍ത്തകളുടെ ലിങ്കില്‍ കയറി നോക്കൂ. അതിന്റെ കമന്റ് ബോക്‌സ് നോക്കൂ. സ്വന്തം പ്രൊഫെയിലില്‍ ഒരു മറയുമില്ലാതെ ഈ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ എഴുതി വിടുന്ന പകയുടെ ചോരപ്പല്ലുകള്‍ കാണൂ.

മനുഷ്യനെ പച്ചക്ക് അടിച്ചും വെടിവെച്ചും കോന്നിട്ടും അരിശം തീരാഞ്ഞിട്ട് മിണ്ടാപ്രാണികളായ ഒരു സമുദായത്തിന്റെ മുതുകില്‍ ഈ പാപത്തിന്റെ ചുമടുകള്‍ കയറ്റി വയ്ക്കുന്നത് കാണൂ. ഇപ്പറയുന്നത് നമുക്ക് ചുറ്റുമുള്ള പച്ച മലയാളികളാണല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ഒരു നടുക്കം. ഒരു കലാപമുണ്ടാക്കാന്‍ അവര്‍ കാണിക്കുന്ന ഈ വ്യഗ്രത നമ്മളും ഒരു അഗ്‌നി പര്‍വ്വതത്തിന് മുകളില്‍ തന്നെയാണ് നടക്കുന്നതെന്ന തിരിച്ചറിവാണ് നല്‍കുന്നത്. ദില്ലിയില്‍ നിന്ന് ഈ തീ എങ്ങോട്ടും പടരാം; ഇങ്ങോട്ടും.

SHARE