കോഴിക്കോട്: അഭിമന്യു അനുസ്മരണത്തിന്റെ മറവില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വര്‍ഗീയത പരത്തുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണെന്നായിരുന്നു മന്ത്രി പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരുന്നത്. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് അറിവുണ്ടായിട്ടും മുസ്ലിം തീവ്രവാദികള്‍ എന്ന പ്രചാരണം മന്ത്രി നടത്തുന്നത് വര്‍ഗീയത അഴിച്ചുവിടാന്‍ മാത്രമാണെന്ന് നജീബ് കാന്തപുരം വ്യക്തമാക്കി.
നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേല്‍വിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിന് നടന്നിരുന്നു. കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് SDPI യാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വര്‍ഗീയത കത്തിക്കാന്‍ വേണ്ടിയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കടകംപള്ളി സുരേന്ദ്രന് എന്ന മന്ത്രി പഴയ ട്വിറ്റര്‍ പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്. രണ്ട് കൂട്ടരുടെയും ഉദ്ദേശം പറ്റാവുന്ന വിധം തെറ്റിദ്ധരിപ്പിച്ച് ആവുന്നത്ര വര്‍ഗീയത പരത്തുക എന്നത് തന്നെയാണ്. വര്‍ഗീയത ‘പൂത്തുലയട്ടെ’ എന്നാണ് കടകംപള്ളിയും ഉത്തരേന്ത്യന്‍ സംഘിയും ഒരുമിച്ചു പറയുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവും.