‘കോടിയേരീ താങ്കളുടെ പാര്‍ട്ടി വധശിക്ഷ അര്‍ഹിക്കുന്നു’

നജീബ് കാന്തപുരം

കോടിയേരീ
താങ്കളുടെ പാര്‍ട്ടി
വധശിക്ഷ അര്‍ഹിക്കുന്നു.

കണക്ക് തീര്‍ത്ത് കൊടുക്കാന്‍ പരസ്യമായി ആജ്ഞാപിച്ച്,
കൊലയാളികളുടെ കയ്യില്‍ വെട്ട് കത്തിയും കൊടുത്തയച്ച് കോടിയേരി പറയുകയാണ്..
മനുഷ്യനെ ഇങ്ങനെ വെട്ടിക്കൊല്ലരുതെന്ന്.
നാണം കെട്ട കോടിയേരി..
പിന്നെ എങ്ങിനെ
തീര്‍ത്ത് കളയാനാണ്
താങ്കള്‍ ആഹ്വാനം ചെയ്തത്?
താങ്കളുടെ പാര്‍ട്ടി തീര്‍ച്ചയായും വധശിക്ഷ അര്‍ഹിക്കുന്നു കോടിയേരി..
ഇതു വരെ താങ്കളുടെ പാര്‍ട്ടി കോടതിയാണ് അത് നടപ്പാക്കി വന്നത്.
ഇനി അത് നടപ്പാക്കാന്‍ പോകുന്നത് ജനങ്ങളാണ്.
ജനങ്ങളുടെ കോടതിയാണ്. ആ വിധി കൊണ്ട് ദുര്‍മരണങ്ങളുടെ ചോര പേറുന്ന ചെങ്കൊടി എന്നെന്നേക്കുമായി ഈ മണ്ണില്‍ നിന്ന് അപ്രത്യക്ഷമാവുക തന്നെ ചെയ്യും.

എത്ര മനുഷ്യരെയാണ് നിങ്ങള്‍ കൊന്ന് തള്ളിയത്??
എത്രയെത്ര പേരാണ് ആയുസ്സിന്റെ നീളം കൊണ്ട് മാത്രം ഇപ്പോഴും ജീവിക്കുന്നത്?
മരണത്തേക്കാള്‍ ഭയാനകമായി ജീവഛവമായി കഴിയുന്ന എത്ര ഹതാശരുണ്ട്??
ഇനിയെത്ര പേര്‍ പലയിടങ്ങളിലായി നിങ്ങളുടെ ക്വട്ടെഷനുകള്‍ ഭയന്ന് കഴിയുന്നുണ്ട്.
ഇതിന്റെയൊക്കെ ഒരു കണക്കെടുപ്പ് വേണ്ടേ??
കേരളത്തില്‍ ഏത് കൊലപാതകം നടന്നാലും എന്ത് കൊണ്ടാണ് ഒരു പക്ഷത്ത് താങ്കളുടെ പാര്‍ട്ടി ഉണ്ടാവുന്നത്??
ഏത് ആക്രമണങ്ങളിലും താങ്കളുടെ പാര്‍ട്ടിക്കാര്‍ പ്രതി ചേര്‍ക്കപ്പെടുന്നത്?
വീണ്ടും വീണ്ടും നിങ്ങള്‍ കുറ്റവാളികള്‍ക്ക് ആവേശം പകരുകയല്ലേ??
തെരെഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല കോടിയേരി…
തെരെഞ്ഞെടുപ്പ് അല്ലാത്ത കാലത്തും കൊലപാതകം നടക്കരുത്.
തെരെഞ്ഞെടുപ്പ് അടുത്തില്ലാത്തപ്പോള്‍ വരമ്പത്ത് കൂലി നല്‍കാന്‍ പറഞ്ഞിട്ട് തെരെഞെടുപ്പ് കാലത്ത് കൊലയാളികളെ
വെള്ളരിപ്രാവുകളാക്കി പറത്താന്‍ശ്രമിച്ചാല്‍ നടക്കില്ല കോടിയേരീ.
ഓരോ കൊലപാതകങ്ങള്‍ കഴിയുമ്പോഴും ജനങ്ങള്‍ കരുതി. നിങ്ങള്‍ പാഠം പഠിച്ചെന്ന്. തെറ്റ് തിരുത്തിയെന്ന്. ഇനി ആവര്‍ത്തിക്കില്ലെന്ന്.
അതുണ്ടായില്ല.
അങ്ങിനെയൊരു പ്രതീക്ഷക്ക് വകയില്ലാത്ത വിധം താങ്കളുടെ പാര്‍ട്ടിയില്‍ കഴുത്തറപ്പന്മാര്‍ പിടിമുറുക്കിയിരിക്കുന്നു.
പുതു തലമുറയിലെ നേതാക്കളും കുറ്റവാളികളായി
അറിയപ്പെടുന്നതില്‍ അഭിമാനിക്കുന്നു. കുറ്റവാളികളുടെ വിരുന്നുകളിലും വിവാഹ സല്‍ക്കാരങ്ങളിലും അഭിരമിക്കുന്നു.
ചോരക്കൊതി കാമ്പസുകള്‍ മുതല്‍ നിങ്ങള്‍ ലഹരിയായി പടര്‍ത്തുന്നു.
ഒരു സഹിഷ്ണുതയുമില്ലാതെ കാമ്പസുകളില്‍ പെണ്‍കുട്ടികളെ പോലും അവര്‍ ആക്രമിക്കുന്നു. ജനാധിപത്യം താങ്കളുടെ പാര്‍ട്ടിക്ക് പറഞ്ഞതല്ലെന്നറിയാം. സ്റ്റാലിനിസ്റ്റുകളാണ് നിങ്ങള്‍. അത്തരമൊരു പാര്‍ട്ടി ജനാധിപത്യത്തില്‍ ഒരു ഭാരമാണ്.
അതു കൊണ്ട് തന്നെ ജനം കുഴിവെട്ടും. സംഘികളെപ്പോലെ ആ കുഴിയില്‍ താങ്കളുടെ പാര്‍ട്ടിയും അടക്കപ്പെടും.
ചരിത്രം അതിന് സാക്ഷി പറയുക തന്നെ ചെയ്യും.
അപ്പൊ
ലാല്‍ സലാം സഖാവെ.