നെഹ്റു ട്രോഫി വള്ളംകളി; നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍

67ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനം. പ്രഥമ മത്സരത്തില്‍ കിരീടമണിഞ്ഞ നടുഭാഗം ചുണ്ടന്‍, 67 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിജയതീരത്തെത്തിയത്.

പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥി ആയിരുന്നു. രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ ജലമേളയ്ക്കു തുടക്കമായി. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2 വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും നടന്നു.

SHARE