കോഴിക്കോട്: നാദാപുരം പുറമേരിയില്‍ കോവിഡ് രോഗം രോഗിയുടെ മത്സ്യ കട അക്രമികള്‍ അടിച്ചു തകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യ കടയാണ് അടിച്ച് തകര്‍ത്തത്. കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന തൂണേരി സ്വദേശിയുടെതാണ് കട. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
സമ്പര്‍ക്കത്തിലൂടെയായിരുന്നു തൂണേരി സ്വദേശിക്ക് കോവിഡ് ബാധിച്ചത്. ഇയാള്‍ക്ക് നൂറിനടുത്ത് ആളുകളുമായി സമ്പര്‍ക്കമുള്ളതിനാല്‍ പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കല്ലാച്ചി, പുറമേരി,നാദാപുരം,വളയം എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചിരുന്നു.
സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു. ഇയാളുമായി ബന്ധപ്പെട്ടു എന്നു കരുതുന്നവരുടെ രണ്ടു ഘട്ടങ്ങളിലായി വന്ന പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ഇനി 85 പേരുടെ ഫലങ്ങള്‍ കൂടി വരാനുണ്ട്. പരിശോധനാ ഫലം നെഗറ്റീവ് ആയവരും നിര്‍ബന്ധമായും 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.