നാദാപുരത്ത് കോളേജില്‍ ബോംബേറ്; 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരം എം.ഇ.ടി കോളേജില്‍ സംഘര്‍ഷത്തിനിടെ ബോംബേറ്. 15വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കുറച്ചുദിവസങ്ങളിലായി നേരിയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇന്നുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ബോംബേറുണ്ടാവുകയായിരുന്നു. 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോജേില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തിനു പിന്നില്‍ പുറത്തുനിന്നെത്തിയവരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

 

SHARE