പൗരത്വഭേദഗതി ബില്‍: 293 പേര്‍ അനുകൂലിച്ചും 82 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 293 ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്പീക്കറോട് അനുമതി തേടുകയും, പ്രതിപക്ഷ ബഹളത്തിനിടെ ഓം ബിര്‍ള വോട്ടെടുപ്പിന് അനുമതി നല്‍കുകയുമായിരുന്നു. ബില്‍ സഭയില്‍ പാസായാല്‍ എന്‍ആര്‍സിയില്‍ നിന്ന് ഒഴിവായ എല്ലാ ഹിന്ദുക്കള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കും.

അതേസമയം, ഒഴിവാക്കപ്പെട്ടവര്‍ക്ക് വിദേശകാര്യ മന്ത്രാലയ െ്രെടബ്യൂണലിനെയും സുപ്രീം കോടതിയെയും സമീപിക്കാം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാര്‍സി, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ബില്‍ ഗുണകരമാകുക.

ദേശീയ പൗരത്വഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് നടുവില്‍ പൗരത്വഭേദഗതി ബില്‍ മന്ത്രി സഭയില്‍വച്ചെപ്പോളായിരുന്നു വാഗ്വാദം.

പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ പ്രത്യേക മതവിഭാഗത്തിന്റെ പേര്‍ പറഞ്ഞതോടെ സ്പീക്കര്‍ റൂളിങ് വന്നു. എന്നാല്‍, ഇത് എല്ലാവരും അറിയുന്നതും പറയുന്നതമായ കാര്യമാണെന്ന്, കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. രണ്ടോ മൂന്നോ നാലോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തിയെന്നും ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുകയാണ്. അതേതെന്ന് സഭയില്‍ പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബില്ലിലെ ഈ നീക്കം ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാമെന്നും ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

അതേസമയം, കുഞ്ഞാലിക്കുട്ടി എംപി ഉയര്‍ത്തുന്ന വാദം ശരിയല്ലെന്ന് അല്ലെന്ന് പറഞ്ഞ അമിത് ഷാ, ബില്ലില്‍ ഒരിടത്തും മുസ്‌ലിം എന്ന് പരാമര്‍ശിച്ചിട്ടില്ലെന്നാണ് മറുപടി തന്നത്. ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

SHARE