മൈസൂരില്‍ വാഹനാപകടം: രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു

കാസര്‍കോട്: മൈസൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. അണങ്കൂരിലെ ഓട്ടോ ഡ്രൈവറും വിദ്യാനഗര്‍ ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ജുനൈദ് (26), സുഹൃത്ത് ഉളിയത്തടുക്ക എസ്.പി നഗറിലെ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൈസൂര്‍ ബംഗളൂരു റൂട്ടില്‍ എല്‍വാലയിലാണ് അപകടം. ജുനൈദും അസ്ഹറുദ്ദീനും സഞ്ചരിച്ച പിക്കപ്പ് ലോറിയില്‍ എതിരെ വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചു. ഉളിയത്തടുക്കയില്‍ ഓട്ടോ ഡ്രൈവറാണ് അസ്ഹറുദ്ദീന്‍.

SHARE