സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം; വെള്ളിയാഴ്ച കോഴിക്കോട് യൂത്ത് ലീഗ് അംബ്രല്ല മാര്‍ച്ച്, ശ്വേതാ ഭട്ട് പങ്കെടുക്കും

കോഴിക്കോട്: നരേന്ദ്ര മോദിക്കെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി വ്യാജ തെളിവുകള്‍ ഉണ്ടാക്കി ജയിലിടച്ച സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂണ്‍ 28ന്‌ വൈകീട്ട് 3 മണിക്ക് യൂത്ത് ലീഗ് കോഴിക്കോട് അംബ്രല്ല മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ജന. സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മാർച്ചിൽ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പങ്കെടുത്തു.

SHARE