യുവജനയാത്ര സമാപന സമ്മേളനം; പ്രവർത്തകർക്കുള്ള വാഹന ക്രമീകരണ നിർദ്ദേശങ്ങൾ

യുവജന യാത്രയുടെ സമാപന സമ്മേളനത്തിന് എത്തുന്ന പ്രവർത്തകർക്കുള്ള വാഹന ക്രമീകരണ നിർദ്ദേശങ്ങൾ

പ്രവർത്തകരുമായി മലപ്പുറം ജില്ലയിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ റോഡ്‌ -ശ്രീകാര്യം-ഉള്ളൂർ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്‌)-കുറവങ്കോണം-കവടിയാർ-വെള്ളയമ്പലംറോഡിലൂടെ മ്യൂസിയം ജംഗ്ഷനിൽ എത്തി മ്യൂസിയം പോലീസ്‌ സ്റ്റേഷന്റെ കിഴക്ക്‌ വശം കനകനഗർ റോഡിൽ ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ യൂണിവേഴ്സിറ്റി ഹോസ്റ്റൽ -എൽ.ബി.എസ്‌ -ബേക്കർ ഫ്ലൈ ഓവർ-പനവിള-തമ്പാനൂർ-കിള്ളിപ്പാലം വഴി ആറ്റുകാൽ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.

കോഴിക്കോട്‌,കണ്ണൂർ,കാസർഗ്ഗോഡ്‌,വയനാട്‌,പാലക്കാട്‌,തൃശൂർ ജില്ലകളിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ റോഡ്‌-ശ്രീകാര്യം-ഉള്ളൂർ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്‌)-കുറവൻ കോണം-കവടിയാർ-വെള്ളയമ്പലം-മ്യൂസിയം ലെഫ്റ്റ്‌ വഴി നന്ദാവനം റോഡിലെ പാണക്കാട്‌ ഹാൾ മുതൽ ഡി.സി.സി ഓഫീസ്‌ വരെയുള്ള റോഡിൽ ആളുകളെ ഇറക്കി വാഹനങ്ങൾ ബേക്കറി ജംഗ്ഷൻ-പനവിള-സംഗീതം കോളേജ്‌-മേട്ടുക്കട-തമ്പനൂർ ഫ്ലൈ ഓവർ-കിള്ളിപ്പാലം വശ്ഗി ആറ്റുകാൽ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക

എറുണാകുളം,ആലപ്പുഴ,കൊല്ലം ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ റോഡ്‌-ശ്രീകാര്യം-ഉള്ളൊാ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്‌)-കുറവൻ കോണം-കവടിയാർ-വെള്ളയമ്പലം വഴി മ്യൂസിയത്തിനു മുൻപിൽ ആളെ ഇറക്കി വാഹനങ്ങൾ പാളയം-വി.ജെ.ടി (റൈറ്റ്‌)-ആശാൻ സ്ഖ്വയർ-പാറ്റൂർ-പേട്ട-ചാക്ക വഴി ശംഖുമുഖം റോഡിൽ പാർക്ക്‌ ചെയ്യുക.

കൊല്ലം,ഇടുക്കി-പത്തനംതിട്ട ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങൾ എം.സി റോഡ്‌ വഴി പട്ടം-പി.എം.ജി-എൽ.എം.എസ്‌ റോഡിലൂടേ മ്യൂസിയം ജംഗ്ഷനു മുൻപിൽ എത്തി കനകകുന്നിനു മുൻപിൽ ആളെ ഇറക്കി വാഹനങ്ങൾ വെല്ലയമ്പലം ജംഗ്ഷൻ-ആൽത്തറ ജംഗ്ഷൻ വഴി ടാഗോർ തിയേറ്റർ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക(ടഗോർ തിയറ്റർ പാർക്കിംഗ്‌ ഗ്രൗണ്ട്‌ ലഭ്യമാകാത്ത ലക്ഷം വാഹനങ്ങൾ ശംഖുമുഖം റോഡിൽ പാർക്ക്‌ ചെയ്യുക.

തിരുവനന്തൽപുരം ജില്ലയിലെ പാറശാല-നെയ്യാറ്റികര-നേമം-കോവളം-മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വഴുതക്കാട്‌ വഴി മാനവീയം റോഡിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ മ്യൂസിയം-നന്ദാവനം-ബേക്കറി-പനവിള-തമ്പാനൂർ-ഓവർ ബ്രിഡ്ജ്‌ വഴി പുത്തിരികണ്ടത്ത്‌ പാർക്ക്‌ ചെയ്യേണ്ടതാണ്.

കാട്ടാകട-അരുവിക്കര മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പൂജപ്പുര-വഴുതക്കാട്‌-മാനവീയം റോഡിൽ ആളെ ഇറക്കി ശേഷം തിരികെ വെള്ളറ്റമ്പലം-വഴുതക്കാട്‌ വഴി വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.

നെടുംങ്ങാട്‌,വാമനപുരം മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പേരൂക്കട-കവടിയാർ-വെള്ളയമ്പലം റോഡ്‌ വഴി-മാനവീയം റോഡിൽ ആലെ ഇറക്കി ശേഷം വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.

ആറ്റിങ്ങൾ-വർക്കല-ചിറയിൻ കീഴ്‌-കഴക്കൂട്ടം മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ ബൈപ്പാസ്‌ റോഡ്‌ വഴി ചാക്കയിൽ എത്തി ഇടത്തോട്ട്‌ തിരിഞ്ഞ്‌ പേട്ട-പാറ്റൂർ-ആശാൻ സ്ക്വയർ-എൽ.എം.എസ്‌-മ്യൂസിയം- വഴി മാനവീയം റോഡ്‌ ആളെ ഇറക്കി വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.

SHARE