പരിസ്ഥിതി പ്രവര്‍ത്തനം പവിത്ര ധര്‍മ്മം: സാദിഖലി തങ്ങള്‍ മുസ്‌ലിം യൂത്ത്‌ലീഗ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു

മലപ്പുറം പരിസ്ഥിതി പരിപാലനവും സംരക്ഷണവും നിര്‍വ്വഹിക്കുക വഴി പവിത്ര ധര്‍മ്മമാണ് നിറവേറ്റപ്പെടുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലി യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഒരു മരം ഒരു വരം കാമ്പയിന്റെ ഭാഗമായി പാണക്കാട് വീട്ട് വളപ്പില്‍ തൈ നട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവും അതിന്റെ അനന്തര ഫലങ്ങളും ആഗോള സമൂഹം ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള യൂത്ത് ലീഗ് പ്രവര്‍ത്തനം മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം രാഷ്ട്രീയ നേതൃത്വവും സാമൂഹ്യ സംഘടനകളും കൂടുതല്‍ ഗൗരവതരമായ അജണ്ടയായി കാണേണ്ടതുണ്ടെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വവസതിയില്‍ തൈ നടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗും അതിന്റെ പോഷക സംഘടനകളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നിരന്തരവും തുടര്‍ സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മൂജീബ് കാടേരി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷറഫ്, ഭാരവാഹികളായ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ശരീഫ് കുറ്റൂര്‍, വി.കെ.എം ഷാഫി, അഡ്വ. എം.കെ.സി നൗഷാദ്, ബാവ വിസപ്പടി, കെ.എന്‍ ഷാനവാസ്, അഷറഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ. ഹുസ്സൈന്‍ ഉള്ളാട്ട്, ബാസിത്ത് മോങ്ങം, ഷമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, എം.പി മുഹമ്മദ്, ലുഖ്മാന്‍ അരീക്കോട്, മുജീബ് പത്തനാപുരം, പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുട്ടി അരീക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് അങ്കണത്തില്‍ വൃക്ഷതൈ നട്ടും, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പനങ്ങാട് പഞ്ചായത്ത് കമ്മറ്റി പാലന്തലയില്‍ വെച്ച് നടത്തിയ വൃക്ഷതൈ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തും ക്യാമ്പയിനില്‍ പങ്കാളികളായി. സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അഹമ്മദ് കബീര്‍, പി.ജി മുഹമ്മദ് എന്നിവര്‍ സ്വവസതിയില്‍ തൈ നട്ടു.
പി. ഇസ്മായില്‍ വയനാട് ജില്ലാ കമ്മറ്റിയുടെ വൃക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തും, പി.കെ സുബൈര്‍ തളിപ്പറമ്പ് മണ്ഡലം തല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തും, കെ.എസ് സിയാദ് ഇരുമ്പുപാലം ടൗണിലും, ആഷിക്ക് ചെലവൂര്‍ ചെലവൂര്‍ ജി.എല്‍.പി.സ്‌കുളിലും, വി.വി മുഹമ്മദലി കല്ലാച്ചി ടൗണിലും തൈ നട്ടും, എ.കെ.എം അഷറഫ് മഞ്ചേശ്വരം മണ്ഡലംതല ഉദ്ഘാടനം ഹിദായത്ത് നഗര്‍ ഹെല്‍ത്ത് സെന്ററില്‍ നിര്‍വ്വഹിച്ചും, പി.പി അന്‍വര്‍ സാദത്ത് പുലാക്കാട് എല്‍.പി സ്‌കൂളില്‍ തൈ നട്ടും കാമ്പയിനില്‍ പങ്കാളികളായി.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാനത്ത് തൈകള്‍ നട്ടു. ലോക പരിസ്ഥിതി ദിനത്തിലാണ് യൂത്ത് ലീഗ് ഈ മാതൃകാ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. പരിപാടിയുടെ ഭാഗമായി ഓരോ യൂത്ത് ലീഗ് പ്രവര്‍ത്തകനും സ്വന്തം വീട്ടുവളപ്പിലും പൊതു ഇടങ്ങളിലും തൈകള്‍ നട്ടു.