ചാണകത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞരോട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി

പശുവിന്റെ ചാണകത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞരോട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഉത്തര്‍പ്രദേശില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളുടെ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ‘പാല്‍ നല്‍കുന്നുണ്ടെങ്കിലും പശുക്കളെ വളര്‍ത്തുന്നത് കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭം നല്‍കുന്നില്ലെന്നും. കര്‍ഷകര്‍ക്ക് ചാണകത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും പണം സമ്പാദിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവര്‍ കന്നുകാലികളെ ഉപേക്ഷിക്കില്ലായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ചാണകത്തില്‍ നിന്ന് പണം സമ്പാദിക്കാന്‍ സാധിച്ചാല്‍ അത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിയില്‍ വൈസ് ചാന്‍സലര്‍മാര്‍ക്കും വെറ്ററിനറി ഉദ്യോഗസ്ഥര്‍ക്കും വേണ്ടി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

SHARE